ഞാൻ കണ്ട ചൈന


ഞാൻ കണ്ട ചൈന (1)

2003 ൽ ആസ്‌ട്രേലിയയിലെ ഗ്രീൻ ഗ്ലോബ് സംഘടന നടത്തിയ ഉത്തരവാദിത്ത വിനോദസഞ്ചാരം എന്ന വിഷയത്തിൽ 5 ദിവസത്തെ പരിശീലനത്തിനും യാത്രയ്ക്കും ആയി ചൈനയിൽ പോകാനുള്ള ഒരു അവസരം ഉണ്ടായി. സിൽക്ക് എയർ വിമാനത്തിൽ കൊച്ചിയിൽ നിന്ന് സിങ്കപ്പൂർ വഴി കുൻമിംഗ് എന്ന നഗരത്തിലേക്കാണ് ഏറ്റവും കുറവ് ചിലവിൽ വിമാന ടിക്കറ്റ് ലഭിച്ചത്. പരിശീലനം നടന്നത് ഹാംഗ്‌ചൗ എന്ന നഗരത്തിലാണ്.

ഭാഷാ പ്രശ്‍നം

പോകുന്നതിന് മുന്നേ തന്നെ ഇന്റർനെറ്റ് ഉപയോഗിച്ച് പല നഗരങ്ങളിലും സുഹൃത്തുക്കളെ ഉണ്ടാക്കിയിരുന്നു. ഞാൻ സസ്യാഹാരി ആയതിനാൽ ഭക്ഷണം ഒരു പ്രശ്നമാകാതിരിക്കാൻ കുൻമിംഗ് നഗരത്തിലെ സുഹൃത്ത് ആദ്യം തന്നെ ഒരു കടലാസ്സിൽ
"ഇയാൾ ഒരു ബുദ്ധമതക്കാരനാണ് (!).
സസ്യാഹാരിയാണ്.
ഇറച്ചി, മത്സ്യം, മുട്ട ഇവയൊന്നും കഴിക്കില്ല.
അരി ഭക്ഷണവും മോരും നൽകിയാൽ മതി."
എന്ന് എഴുതി തന്നു. പിന്നെ അവിടെ കിട്ടുന്ന ചില പച്ചക്കറികളുടെ പേരുകളും. അതായിരുന്നു ഒരു മാസക്കാലത്തോളമുള്ള യാത്രയിലെ പ്രധാന അത്താണി. കൂടാതെ കടുമാങ്ങ, മാങ്ങാത്തൊലി, ചമ്മന്തിപ്പൊടി എന്നീ അവശ്യ സാധനങ്ങളും എന്റെ ബാഗിൽ ഉണ്ടായിരുന്നു. ഭാഗ്യത്തിന് എയർപോർട്ട് ചെക്കിങ്ങിലൊന്നും അതിന് പ്രശ്നമുണ്ടായില്ല.

വളരെക്കുറച്ചു പേർക്കാണ് അവിടെ ഇംഗ്ലീഷ് ഭാഷ അറിയാവുന്നത്. 2008 ഇൽ ബീജിംഗ് (പീക്കിങ്) ഒളിമ്പിക്സ് നടക്കുന്നതിനാൽ ധാരാളം ആളുകൾക്ക് ഇംഗ്ലീഷ് പഠിക്കാൻ "അനുവാദം" ലഭിച്ചിരുന്നു. ചിലരുടെ കൈയിൽ ഇംഗ്ലീഷ് ടൈപ്പ് ചെയ്‌താൽ അവരുടെ ഭാഷ (ചൈനീസ്, മാൻഡറിൻ) കാണാവുന്ന കാൽക്കുലേറ്റർ പോലുള്ള ഒരു ഉപകരണം ഉണ്ടായിരുന്നു. അതിൽ തന്നെ അവർക്ക് നമ്മോടും അങ്ങിനെ "സംസാരിക്കാൻ" സാധിക്കും. ബാക്കിയുള്ളവരോട് ആംഗ്യഭാഷ മാത്രമാണ് രക്ഷ !!

കുൻമിംഗിലെ ഒരു ഹോട്ടലിൽ ചെന്ന് അൽപ സമയം വിശ്രമിച്ച ശേഷം റെയിൽവേ സ്റ്റേഷനിലക്ക് പോയി. അവിടെ നിന്ന് ഹാങ്‌ചൗ നഗരത്തിലേക്ക് ടിക്കറ്റ് എടുത്തു. രാത്രി ട്രെയിനിൽ ഉറങ്ങി.

(തുടരും)


Comments

Popular posts from this blog

ചൈനയിലെ പാണ്ട

ചൈനയിലെ കളിമൺ പട്ടാളക്കാർ