Posts

ചൈനയിലെ മേഴ്‌സി ബുദ്ധ

Image
ചൈനയിലെ മേഴ്‌സി ബുദ്ധ അത്ഭുതങ്ങൾ സംഭവിക്കുന്നത് പലപ്പോഴും നമ്മൾ അനുഭവിച്ച പല സംഭവങ്ങളും നമ്മുടെ മനസ്സിലെ ആഗ്രഹങ്ങളും കൂടി ചേർന്ന് ചില സന്ദർഭിക സംഭവങ്ങൾ ഉണ്ടാവുമ്പോഴാണ്. അങ്ങിനെയൊന്നും ചിന്തിക്കുന്നില്ലെങ്കിൽ, സംഭവിക്കുന്നതെല്ലാം സംഭവിക്കേണ്ടവ തന്നെയെന്ന് തോന്നും അതിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്നും. സിയാനിൽ നിന്ന് പോയത് ഷാങ്സി എന്ന നഗരത്തിലേക്കാണ്. അവിടെ ടിബറ്റൻ ബുദ്ധിസം നിലനിൽക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. എന്നാൽ, പരിചയക്കാർ ആരുമില്ലാത്ത സ്ഥലമാണ്. തണുപ്പാണെങ്കിൽ കൂടി കൂടി വരുന്നുണ്ട്. അവിടെ ട്രെയിൻ ഇറങ്ങി നേരെ ഒരു ഹോട്ടലിൽ ചെന്ന് കയറി. ഒരാൾ നിലം തുടച്ചു വൃത്തിയാക്കുന്നുണ്ട്. റിസപ്ഷനിലുള്ള യുവതിയോട് റൂം ചോദിച്ചു. വാടകയും. അവർ കാൽകുലേറ്റർ എടുത്ത് കുത്തി വാടക കാണിച്ചു. സംസാരിക്കുന്നത് ട്രാൻസ്ലേറ്റ് ചെയ്യന്ന ഉപകരണം വച്ചിട്ടാണ്. പിന്നെ, മാനേജർ ആരാണ് ? എനിക്ക് ഇവിടെ അടുത്തുള്ള ഒരു ബുദ്ധ വിഹാരത്തിൽ പോകണം എന്ന് പറഞ്ഞു. അപ്പോൾ, ആ യുവതി അവിടെ തറ തുടച്ചുകൊണ്ട് നിന്ന ആളെ വിളിച്ചു. അയാളാണത്രെ മാനേജർ !! ഹൂ ഹോ... എന്തൊക്കെയോ ചൈനീസ് ഭാഷയിൽ തമ്മിൽ സംസാരിച്ചു. എന്നിട്ട് മുറിയിൽ പോയി ബാഗ് വച്ചിട്ട് വരൂ ...

ചൈനയിലെ കളിമൺ പട്ടാളക്കാർ

Image
ചൈനയിലെ കളിമൺ പട്ടാളക്കാർ ചെങ്ഡുവിൽ നിന്ന് നേരെ ഷാൻസി പ്രൊവിൻസിലെ സിയാൻ എന്ന സ്ഥലത്തേയ്ക്കാണ് പോയത്. അവിടെയാണ് ഒരു ലോക മഹാത്ഭുതം മണ്ണിൽ നിന്ന് പൊങ്ങി വന്നത് !! 1974 ഇൽ കിണർ കുത്തികൊണ്ടിരുന്ന കർഷകരാണ് പ്രത്യേകതയുള്ള എന്തോ ഒന്ന് കുഴിച്ചെടുത്തത്... പിന്നീടുള്ള അന്വേഷണത്തിൽ ഒരാൾ പൊക്കമുള്ള 8000 ഓളം കളിമണ്ണിൽ ഉണ്ടാക്കിയ പട്ടാളക്കാരുടെ രൂപം (terracotta warriors) കണ്ടെടുത്തു. 130 രഥങ്ങളും 500 ഓളം കുതിരകളും !! എല്ലാം ജീവനുള്ളത് എന്ന് തോന്നുന്ന രീതിയിൽ. ഓരോന്നും വ്യത്യസ്തവും  !! ഇത്‌ 1987 ഇൽ UNESCO World Heritage Site ആയി പ്രഖ്യാപിച്ചു. ക്രിസ്തുവിന് മുൻപ് 200 കൊല്ലം പഴക്കമുള്ള ഒരു സാമ്രാജ്യ പാലകൻ ആണത്രേ ഇത് നിർമിച്ചത്. ക്വീൻ ചക്രവത്തിയുടെ കാലത്താണ് ഇത് നിർമ്മിച്ചത്. മരണശേഷം ഉള്ള ലോകത്തേയ്ക്ക് പോകാനുള്ള സന്നാഹങ്ങൾ ആയിരുന്നത്രേ. ഇതിൽ രസം (mercury) കൊണ്ടുള്ള 100 ചാലുകളും നിർമ്മിച്ചിരുന്നുവത്രെ. അവിടെയുള്ള മണ്ണിൽ ധാരാളമായി രസത്തിന്റെ അംശവും കണ്ടെത്തി. നമ്മുടെ നാട്ടിൽ കിട്ടുന്ന കറുത്ത ചീനഭരണിയുടെ നിർമ്മാണ രീതിയാണ് ഇതിലെ പാവകൾക്ക് ഉണ്ടായിരുന്നത്. അവയുടെ ചെറുരൂപങ്ങൾ പുറത്ത് നാടോടികളെ പോലെയുള്ള ദരി...

ചൈനയിലെ പാണ്ട

Image
ചൈനയിലെ പാണ്ട മോഹികാനിന്റെ സുഹൃത്തുക്കളാണ് സോഫിയയും ജാസ്മിനും. ഇവരുടെ ശരിക്കുള്ള പേരിതൊന്നുമല്ല. ഇവർ ക്രിസ്ത്യാനികളും അല്ല. ഇത്തരം പേരുകൾ, ഇംഗ്ലീഷ് പഠിക്കുന്നതിന്റെ ഭാഗമായി അവർ സ്വയം സ്വീകരിക്കുന്നതാണ്. തപ്പിയും തടഞ്ഞുമാണ് അവർ ഇംഗ്ലീഷ് പറയുന്നത്. ടൂറിസ്റ്റ് ഗൈഡാകാൻ പഠിക്കുന്നവരാണ്. അവർക്ക് ഭാഷാ പരിശീലനം നടത്താനുള്ള അവസരമായി. ഞാനൊരു ജീവനുള്ള "ഇരയായി"... ചെങ്ഡു എന്ന സ്ഥലം (ജയന്റ്) പാണ്ടയുടെ നാടാണ്. മുളന്തണ്ടുകളും ഇലകളും മാത്രം കഴിക്കുന്ന കറുപ്പും വെള്ളയും കലർന്ന വലിയ ശരീരമുള്ള ഇത് കരടിയുടെ വർഗ്ഗത്തിൽ പെട്ടതാണ്. ചെങ്ഡു എന്ന സ്ഥലം മാജിക് നിറഞ്ഞ മുഖാവരണം മാറ്റുന്ന നാടകം അരങ്ങേറുന്ന നാടുമാണ്. UNESCOയിലെ ലോക പൈതൃക പട്ടികയിലെ ഡുജിയിൻഗ്യാൻ എന്ന ഒരു ഡാമിലേക്ക് ആണ് സോഫിയയും ജാസ്മിനും എന്നെ കൊണ്ടുപോയത്. അത് ഒരു അത്ഭുത സൃഷ്ടിയായിരുന്നു. BC 256 ഇൽ നിർമ്മിച്ച ഇത് വെള്ളപൊക്കം നിയന്ത്രിക്കുന്നതിനും കൃഷിയ്ക്കായി വെള്ളം തിരിച്ചുവിടുന്നതിനും ഇന്നും ഉപയോഗിക്കുന്നു. ചൈനക്കാരുടെ നിർമ്മാണ കലയിൽ ഉള്ള പ്രാഗൽഭ്യം പറയാതെ വയ്യ. നമ്മുടെ നാട്ടിൽ വാസ്തുവിദ്യ എന്നത് പോലെയുള്ളതാണ് ചൈനീസ് ഫെങ്ഷുയി. ആയിരക്കണക്ക...

ചൈനയിലെ സോഫിയും ജാസ്മിനും

Image
ചൈനയിലെ സോഫിയും ജാസ്മിനും എല്ലാം ഒരു നിമിത്തമായാണ് തോന്നാറുള്ളത്. ജീവിതമാകുന്ന യാത്രയിൽ നമ്മൾ കാണുന്ന ആളുകളും, അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളും എല്ലാം ... അല്ലെങ്കിൽ മോഹികാൻ എന്ന ചൈനീസ് ടൂറിസ്റ്റ് ഗൈഡിനെ ആ സമയത്ത് ഷാങ്ഹായ് ജേഡ് ബുദ്ധ ടെംപിളിൽ കാണാനും സംസാരിക്കാനും സാധിച്ചതെങ്ങിനെയാണ്!? അവിടെ നിന്നും വാങ്ങിയ പുസ്തകങ്ങൾ ചൈനീസ് ഭാഷയിലുള്ളവയായിരുന്നു. ഒരക്ഷരം പോലും ഇംഗ്ലീഷിൽ ഇല്ല. അവരുടെ ലിപി ചിത്രമെഴുത്തു പോലെയാണല്ലോ. മലയാളത്തിൽ ഉള്ളതുപോലെ ഇംഗ്ലീഷിൽ നിന്നും വാക്കുകൾ കടം കൊള്ളേണ്ട ആവശ്യം അവർക്കില്ല. കമ്പ്യൂട്ടർ എന്നതിന് പോലും ഒരു ചിത്രവും (വാക്ക്) അതിനൊരു മാൻഡറിൻ പേരുണ്ടാവും. പിറ്റേന്ന്, ഞാനൊറ്റയ്ക്കാണ് യാത്രകൾ ചെയ്തത്. ഷാങ്ങ്ഹായ് മ്യൂസിയം കാണാൻ പോയി. അവിടെ നിന്നും ഒരു പി-ക്യാപ്പും ടിഷർട്ടും വാങ്ങി. പിന്നെ നഗരത്തിൽ ബസിലും മെട്രോയിലും നടന്നും ഒക്കെ നഗരത്തിലെ കാഴ്ചകൾ കണ്ടു. യൂത്ത് ഹോസ്റ്റലിൽ താമസിച്ചുള്ള ആദ്യത്തെ അനുഭവമായിരുന്നു അവിടെ. ചൈനയിൽ 80 നഗരങ്ങളിൽ 130 ഓളം ഹോസ്റ്റലുകൾ ഉണ്ട് !! (ഇന്ത്യയിൽ YHAI ഹോസ്റ്റലുകൾ 10 എണ്ണമേ ഒള്ളൂ.) ഷാങ്ങ്ഹായിൽ മാത്രം 17 എണ്ണം ഉണ്ട്. സ്റ്റാർ ഹോട്ടലിന്റെ ഒരു നില...

ചൈനയിലെ സഞ്ചാരികൾ

Image
ചൈനയിലെ സഞ്ചാരികൾ ലോക സഞ്ചാരികളിൽ പലർക്കും മദ്യം (മറ്റു ലഹരി പദാർത്ഥങ്ങൾ), വേശ്യകളായ സ്ത്രീകൾ, ചൂതുകളി ഇതൊക്കെയാവും ആവശ്യം. കേരളത്തിൽ വിനോദസഞ്ചാര വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ 1990 കളിൽ രൂപപ്പെടുത്തിയപ്പോൾ ഇവയിൽ നിന്ന് വേറിട്ടൊരു ആശയമാണ് നമ്മൾ ലോകസമക്ഷം അവതരിപ്പിച്ചത്. കാസിനോ ഹോട്ടലിന്റെ അമരക്കാരൻ ശ്രീമാൻ ജോസ് ഡൊമിനിക് അന്നത്തെ ടൂറിസം ഡയറക്ടർ ശ്രീമാൻ അമിതാഭ് കാന്ത്, സെക്രട്ടറി ഡോ. വി വേണു, ശ്രീമാൻ അൽകേഷ് കുമാർ ശർമ്മ തുടങ്ങിയവർ നേതൃത്വം നൽകിയ വിനോദസഞ്ചാര നയരൂപീകരണത്തിൽ പ്രാധാന്യം നൽകിയത് നമ്മുടെ സാംസ്കാരിക തനിമയെ നിലനിർത്തിക്കൊണ്ടുള്ള മൂല്യാധിഷ്ഠിത ടുറിസം എന്നതാണ്. മറ്റൊരുകൂട്ടം സഞ്ചാരികൾ യാത്രകൾ നടത്തുന്നത് ആ നാട്ടിലെ ജീവിതരീതികൾ കാണുന്നതിനും, മ്യൂസിയങ്ങൾ, കൊട്ടാരങ്ങൾ എല്ലാം കണ്ട് ചരിത്രം മനസ്സിലാക്കുന്നതിനും, വ്യത്യസ്തമായ ഭക്ഷണ രീതികൾ ആസ്വദിക്കുന്നതിനും ഒക്കെയാണ്. ചിലർക്കാകട്ടെ, യാത്രകൾ എല്ലാം തീർത്ഥയാത്രകൾ ആണ്. അവർ ക്ഷേത്രങ്ങൾ / പള്ളികൾ മുതലായവ കാണുന്നതിനും പുരാണങ്ങൾ ഐതിഹ്യങ്ങൾ വിശ്വസങ്ങൾ എന്നിവയിലൂടെ പ്രശസ്തമായ സ്ഥലങ്ങൾ കാണുന്നതിനും ആദ്ധ്യാത്മിക ഉന്നമനം ലക്ഷ്യമാക്കിയും യാത്ര ...

ചൈനയിലെ ടൂറിസ്റ്റ് ഗൈഡ് - മോഹികാൻ

Image
ചൈനയിലെ ടൂറിസ്റ്റ് ഗൈഡ് - മോഹികാൻ 5 ദിവസത്തെ ഹാങ്ചൗ പരിശീലനം കഴിഞ്ഞ ശേഷം നേരെ ഷാങ്ങ്ഹായ് നഗരത്തിലേക്ക് പുറപ്പെട്ടു. ക്ലാസിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥിനിയും യാത്രയിൽ കൂടെ ഉണ്ടായിരുന്നു. അവിടെ ഒരു യൂത്ത് ഹോസ്റ്റലിൽ ആണ് ബുക്ക് ചെയ്തിരുന്നത്. ചൈനയിൽ ധാരാളം യൂത്ത് ഹോസ്റ്റലുകൾ ഉണ്ട്. വളരെ ചുരുങ്ങിയ ചിലവിൽ ബാക് പാകേഴ്സ് ആയുള്ള യുവാക്കൾക്ക് രാത്രിയിൽ തല ചായ്ക്കാനൊരിടം എന്നതാണ് ഇത്തരം ഹോസ്റ്റലുകളുടെ പ്രത്യേകത. വെറും 500 രൂപയ്ക്കും മറ്റും അവിടെ സൗകര്യം ലഭ്യമാണ്. ഒരു മുറിയിൽ 4 / 6 / 8 ബെഡുകൾ ഉണ്ടാകും. ഒന്നിന് മുകളിൽ ഒന്നെന്ന നിലയിൽ ഉള്ള ബങ്ക് ബെഡുകൾ ആണ് ഉള്ളത്. ടോയ്ലറ്റ് കോമൺ ആയിരിക്കും. ഷവർ (കുളിമുറി) ഉള്ള ഭാഗത്ത് പകുതി വാതിൽ ഒക്കെയാണ് ഉണ്ടാവുക. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പ്രത്യേകം മുറികൾ വേണമെന്ന നിർബന്ധമൊന്നുമില്ല. ചിലപ്പോൾ താഴെയുള്ള ബെഡിൽ യുവതിയാവും കിടക്കുന്നത്. പ്രഭാത ഭക്ഷണം (CP - Continental Plan അഥവാ breakfast free) ആണ് മിക്ക ഹിസ്റ്റലുകളിലും. ബ്രഡ്, ജാം, ചീസ്, സെറീൽസ്, ചായ, കാപ്പി ഇതൊക്കെ ലഭ്യമായിരിക്കും. എന്നാൽ 7 മുതൽ 8 വരെ എന്നിങ്ങനെ നിശ്ചിത സമയം ഉണ്ടാകും. അപ്പോൾ ചെന്നാലേ സൗജന്യം ലഭി...

ചൈനയിലെ ടൂറിസം

Image
ചൈനയിലെ ടൂറിസം 2003 ഇൽ ഷാങ്ങ്ഹായ് നഗരത്തിന്റെ അടുത്തുള്ള ഹാങ്‌ചൗ പട്ടണത്തിൽ പോയത് ഗ്രീൻ ഗ്ലോബ് ടൂറിസം സർട്ടിഫിക്കേഷൻ ലഭിക്കാനായിരുന്നു. ഓസ്‌ട്രേലിയ ആസ്ഥാനമാക്കിയ ആ സംഘടന സുസ്ഥിര വികസനം അടിസ്ഥാനമാക്കിയുള്ള വിനോദ സഞ്ചാരം പ്രചരിപ്പിക്കുന്നതിനായി നൽകുന്നതാണ് ഗ്രീൻ ഗ്ലോബ് സർട്ടിഫിക്കറ്റ്. ട്രെയിനർ ഒരു ഓസ്‌ട്രേലിയക്കാരൻ സായിപ്പായിരുന്നു. കോഴ്സ് ട്രാൻസ്ലേറ്റ് ചെയ്യാൻ ഒരു ചൈനക്കാരൻ ഉണ്ടായിരുന്നു. ചൈനയിലെ സർക്കാർ ഭരണം "ഏകാധിപത്യ" മനോഭാവമുള്ള കമ്യൂണിസ്റ്റുകൾ ആണെന്നറിയാമല്ലോ ? ആ കെ ജനസംഖ്യയുടെ 6 ശതമാനം മാത്രമാണ് പാർട്ടി അംഗത്വമുള്ള ആളുകൾ ! 139 കോടിയിൽ, ഏകദേശം 9 കോടി. മെമ്പർഷിപ് കിട്ടാൻ തീരെ എളുപ്പമല്ല. കിട്ടിയാൽ ലോട്ടറി ആണ്. കാരണം പിന്നീട് അയാൾ അധികാര ശ്രേണിയിലെ അവിഭാജ്യ ഘടകവും അനന്തമായ അവകാശങ്ങൾ ഉള്ള ആളുമായി മാറുകയാണ് ! ഇതിൽ 25% മാത്രമാണ് സ്ത്രീകൾ. കേന്ദ്ര കമ്മറ്റിയിൽ എത്തുന്നവർ 10% ഇൽ താഴെയാണ്. പ്രസ്തുത ട്രെയിനിങ് ചൈനയിൽ നടത്താനുള്ള കാരണം, ഒളിമ്പിക്സ് ആവുമ്പഴേക്കും (2008) ചൈനയ്ക്ക് പരിസ്ഥിതി സൗഹാർദ്ദമരമായ രാജ്യമെന്ന ഒരു "ഹരിത മുഖം" ഉണ്ടാക്കി എടുക്കണം എന്നതിനാൽ ആയിരുന്നു. വിവ...