ചൈനയിലെ മേഴ്‌സി ബുദ്ധ
ചൈനയിലെ മേഴ്‌സി ബുദ്ധ അത്ഭുതങ്ങൾ സംഭവിക്കുന്നത് പലപ്പോഴും നമ്മൾ അനുഭവിച്ച പല സംഭവങ്ങളും നമ്മുടെ മനസ്സിലെ ആഗ്രഹങ്ങളും കൂടി ചേർന്ന് ചില സന്ദർഭിക സംഭവങ്ങൾ ഉണ്ടാവുമ്പോഴാണ്. അങ്ങിനെയൊന്നും ചിന്തിക്കുന്നില്ലെങ്കിൽ, സംഭവിക്കുന്നതെല്ലാം സംഭവിക്കേണ്ടവ തന്നെയെന്ന് തോന്നും അതിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്നും. സിയാനിൽ നിന്ന് പോയത് ഷാങ്സി എന്ന നഗരത്തിലേക്കാണ്. അവിടെ ടിബറ്റൻ ബുദ്ധിസം നിലനിൽക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. എന്നാൽ, പരിചയക്കാർ ആരുമില്ലാത്ത സ്ഥലമാണ്. തണുപ്പാണെങ്കിൽ കൂടി കൂടി വരുന്നുണ്ട്. അവിടെ ട്രെയിൻ ഇറങ്ങി നേരെ ഒരു ഹോട്ടലിൽ ചെന്ന് കയറി. ഒരാൾ നിലം തുടച്ചു വൃത്തിയാക്കുന്നുണ്ട്. റിസപ്ഷനിലുള്ള യുവതിയോട് റൂം ചോദിച്ചു. വാടകയും. അവർ കാൽകുലേറ്റർ എടുത്ത് കുത്തി വാടക കാണിച്ചു. സംസാരിക്കുന്നത് ട്രാൻസ്ലേറ്റ് ചെയ്യന്ന ഉപകരണം വച്ചിട്ടാണ്. പിന്നെ, മാനേജർ ആരാണ് ? എനിക്ക് ഇവിടെ അടുത്തുള്ള ഒരു ബുദ്ധ വിഹാരത്തിൽ പോകണം എന്ന് പറഞ്ഞു. അപ്പോൾ, ആ യുവതി അവിടെ തറ തുടച്ചുകൊണ്ട് നിന്ന ആളെ വിളിച്ചു. അയാളാണത്രെ മാനേജർ !! ഹൂ ഹോ... എന്തൊക്കെയോ ചൈനീസ് ഭാഷയിൽ തമ്മിൽ സംസാരിച്ചു. എന്നിട്ട് മുറിയിൽ പോയി ബാഗ് വച്ചിട്ട് വരൂ ...